കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ''ഉരുൾ"


മമ്മി സെഞ്ച്വറി സംവിധാനം ചെയ്ത ഉരുൾ എന്ന ചിത്രത്തിന്, മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള, കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് ലഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, നിർമ്മാതാവ് വി.മുരളീധരൻ അവാർഡ് സ്വീകരിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ഉരുൾ സംവിധാനം ചെയ്ത മമ്മി സെഞ്ച്വറിയ്ക്കും, മികച്ച നടനുള്ള അവാർഡ്, ഉരുളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഫീക് ചോക്ളിക്കും ലഭിച്ചു.


ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ചിത്രീകരണം പൂർത്തിയായ "ഉരുൾ " ഫെബ്രുവരി 21- ന് തീയേറ്ററിലെത്തും. മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും, വ്യത്യസ്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. ദില്ലി മലയാളിയായ  ടീന ബാടിയയാണ് നായിക. ഉരുൾ പൊട്ടൽ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ അലമ്മൂടനും അഭിനയിക്കുന്നു.


ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന "ഉരുൾ" എന്ന ചിത്രത്തിൻ്റെ ക്യാമറ - ഷെട്ടി മണി, ആർട്ട് - അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻമൂലമ്പിള്ളി, ആർ.ആർ - ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം - ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ


ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്, കൊച്ചുണ്ണി പെരുമ്പാവൂർ, അബ്ദുള്ള, അരുൺ, സഫ്ന ഖാദർ, നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, ജിൻസി ചിന്നപ്പൻ, ദിവ്യാ ദാസ്, ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവർ അഭിനയിക്കുന്നു. ഫെബ്രുവരി 21ന് ചിത്രം തീയേറ്ററിലെത്തും.




Post a Comment

أحدث أقدم

AD01

 


AD02