ഇരിക്കൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ പ്രൈമറി വിദ്യാർത്ഥികളുടെ ഭാഷാ പരിപോഷണ പദ്ധതി ഭാഷാമൃതം മെഗാ ഫൈനലിൽ ഒന്നാംസ്ഥാനം ലഭിച്ച ചേടിച്ചേരി എഎൽപി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ വിജയാഘോഷയാത്ര നടന്നു. പെരുവളത്തുപറമ്പ് മുതൽ ചൂളിയാട് വരെ നടന്ന ഘോഷയാത്ര ഉദ്ഘാടന ചടങ്ങിൽ ജസ്ന ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡണ്ട് കെ രാജേഷ് നിർവഹിച്ചു. മാനേജർ ശ്രീ: രവീന്ദ്രൻ മാസ്റ്റർ രണ്ടാം ക്ലാസ് കുട്ടികളെ അനുമോദിച്ചു. മുൻ H.M കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ശ്രീമതി സുലോചന ടീച്ചർ, ശ്രീ മാധവൻ മാസ്റ്റർ, മുൻ പിടിഎ പ്രസിഡണ്ട് അംഗങ്ങൾ ശ്രീ രാജീവൻ, ശ്രീ അശോകൻ, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ശ്രീജ വി, ശ്രീ രാജു എം വി, ശ്രീമതി ഭാനുമതി ടീച്ചർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. SRGകൺവീനർ ശ്രീമതി ഷൈജ ടീച്ചർ നന്ദി പറഞ്ഞു.
റിപ്പോർട്ട്: പുരുഷോത്തമൻ ഇരിക്കൂർ
إرسال تعليق