ഇന്ത്യക്കാര്‍ ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍.

 


മൊബൈല്‍ ഫോണ്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. സ്മാര്‍ട്ട് ഫോണില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂറാണ് അവരുടെ മൊബൈല്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നത്. ഇതില്‍ ഏതാണ്ട് 70 ശതമാനവും സോഷ്യല്‍ മീഡിയ, ഗെയിമിങ്, വീഡിയോ എന്നിവക്ക് വേണ്ടിയാണ്. ഇതോടെ 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടി. ടി വി ചാനലുകളെ കടത്തിവെട്ടി ഡിജിറ്റല്‍ ചാനലുകള്‍ മാധ്യമ വിനോദ മേഖലയിലെ ഏറ്റവും വലിയ വിഭാഗമായി മാറി. 2019ന് ശേഷം ആദ്യമായാണ് ഇത് ടെലിവിഷനെ മറികടക്കുന്നത്. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01