1899 വിദ്യാർത്ഥിനികൾക്ക് വനിതാ ദിന സമ്മാനവുമായി ശ്രീകണ്ഠപുരം നഗര സഭ


ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെ 2004 – 25 വാർഷിക പദ്ധതിയായ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഷീ പാഡ് സുരക്ഷിത കൗമാരം പദ്ധതി നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപ്പറേഷൻ ബോർഡ്‌ മെമ്പർ വി കെ പ്രകാശിനി മുഖ്യ അതിഥി ആയിരുന്നു. ശ്രീകണ്ഠപുരം നഗരസഭയിലെ 14 സർക്കാർ ഏയ്ഡഡ് വിദ്യാലയങ്ങളിലെ യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും സൗജന്യമായി ഗുണമേന്മയുള്ള നാപ് കിന്നുകൾ ലഭ്യമാക്കുന്ന നൂതന പദ്ധതിയാണിത്. 25 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാലയങ്ങളിൽ നാപ്കിൻ സൂക്ഷിക്കുന്നതിനുള്ള 23 അലമാരകളും നാപ്കിൻ സംസ്കരിക്കുന്നതിനുള്ള പൊലൂഷൻ കൺട്രോൾ ബോർഡ്‌ അംഗീകാരമുള്ള നാപ്കിന് ഡിസ്ട്രോയറുകളും സ്ഥാപിച്ചിട്ടുണ്ട്. 1899 എണ്ണം വിദ്യാർഥിനികൾക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതി ലോക വനിതാ ദിനത്തിൽ ശ്രീകണ്ഠപുരത്തെ വിദ്യാർഥിനികൾക്ക് നൽകുന്ന ഉപഹാരമാണെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അറിയിച്ചു. ഷീ പാഡ് ലോഞ്ചിംഗ് ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന ടീച്ചർ, പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ.സി ജോസഫ്, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ.വി ഗീത, നഗരസഭാ സെക്രട്ടറി ടി വി നാരായണൻ, ഇമ്പ്ലിമെന്റിങ് ഓഫീസർ ആയ മെമ്പർ സെക്രട്ടറി പ്രേമരാജൻ വി, എൻ ജെ സ്റ്റീഫൻ, ശ്രീകണ്ഠപുരം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി വി രാജേന്ദ്രൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ഹെഡ്മാസ്റ്റർമാർ, പി ടി എ പ്രസിഡന്റ്‌ മാർ, മദർ പി ടി എ പ്രസിഡന്റ്‌ മാർ വിദ്യാർഥിനികൾ, തുടങ്ങിയവർ പങ്കെടുത്തു. മദർ പി ടി എ ലിഷ കെ പി ചടങ്ങിന് നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post

AD01

 


AD02