തലസ്ഥാനത്തിനി സംരംഭക ആശയമേള: മവാസോ 2025ന് ഇന്ന് തുടക്കമാകും


ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റ് – മവാസോ 2025 ന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുവതി-യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കുടുതൽ അവസരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഡിവൈഎഫ്ഐ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പുത്തൻ സംരംഭക ആശയങ്ങള്‍ അവതരിപ്പിക്കാനും, സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും മവാസോയിലൂടെ സാധിക്കും. പ്രഥമ യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡ് റോബിൻ കാനാട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും. വിവിധ സെഷനുകളിലായി മന്ത്രിമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവർ ഫെസ്റ്റിൻ്റെ ഭാഗമാകും.

Post a Comment

أحدث أقدم

AD01

 


AD02