മോൺ. മാത്യു എം. ചാലിൽ പുരസ്കാരം ജോസഫ് കനകമൊട്ടയ്ക്ക്


പയ്യാവൂർ: മോൺ. മാത്യു എം. ചാലിൽ ഫൗണ്ടേ ഷൻ ഏർ പ്പെടുത്തിയ മോൺ. മാത്യു എം. ചാലിൽ പ്രഥമ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മലയോര ഹൈവേയുടെ ശില്‌പിയായ കാഞ്ഞങ്ങാട് മാലക്കല്ലിലെ ജോസഫ് കനകമൊട്ടയ്ക്ക്. മോൺ. മാത്യു എം. ചാലിലിന്റെ ചരമദിനമായ മാർച്ച് അഞ്ചിനു ചെമ്പേരിയിൽ നടക്കുന്ന ചടങ്ങിൽ ജോസഫ് കനകമൊട്ട യുടെ കുടുംബം അവാർഡ് ഏറ്റുവാങ്ങുമെന്ന് ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.

മലയോര ഹൈവേ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നീക്കിവച്ചതായിരുന്നു അദ്ദേഹ ത്തിന്റെ ജീവിതം. ചാലിലച്ചനു മായുള്ള നിരന്തരബന്ധവും ഒന്നിച്ചുള്ള പ്രവർത്തനവുമാണു ഇത് യഥാർഥ്യമാക്കാൻ നിമിത്തമായത്. ഈ മലയോരപാത കേരളംകൊണ്ട് നിർത്താതെ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും നീട്ടുന്നതിനും അദ്ദേഹം ശ്രമം നടത്തി. റോഡിന് പു റമേ കാഞ്ഞങ്ങാട്ടു നിന്നു പാണത്തൂർ വഴി കർണാടകയിലേ ക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന ഒരു റെയിൽപാതയും കനകമൊട്ടയുടെ സ്വപ്‌നമായിരുന്നു. അതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


റിപ്പോർട്ട് തോമസ് അയ്യങ്കാനൽ 

Post a Comment

أحدث أقدم

AD01

 


AD02