പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിൻ തട്ടിയെടുത്തു; 450ഓളം യാത്രക്കാരെ ബന്ദികളാക്കി




പാകിസ്ഥാനില്‍ ഭീകരർ ട്രെയിൻ തട്ടിയെടുത്തു. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ തട്ടിയെടുത്തത്. ട്രെയിൻ യാത്രക്കാരായ 450ഓളം പേരെ ഇവർ ബന്ദികളാക്കിയതായാണ് വിവരം.ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്.യാത്രക്കാരുമായി പോകുന്നതിനിടെ ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ട്രെയിന് നെരെ വെടിയുതിർത്തതായി റെയില്‍വേ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണത്തില്‍ 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. സൈന്യം ഇറങ്ങിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണി ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02