കണ്ണൂർ: സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി നടത്തിയ ഏഴ് വയസ്സിൽ താഴെയുള്ളവരുടെ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്തു മത്സരിച്ച ആരാധ്യ കൊമ്മേരി രജനീഷ് ആറിൽ 5.5 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയത്തായിരുന്നു മത്സരം.
മാണി. സി. കാപ്പൻ എംഎൽഎയിൽ നിന്ന് ആരാധ്യ ട്രോഫി ഏറ്റുവാങ്ങി.21K സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന ആരാധ്യ അഞ്ചരക്കണ്ടി കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് കൊമ്മേരിയുടെയും വീണാ രജനീഷിന്റെയും മകളാണ്. ജ്യേഷ്ഠൻ ആദേശും അച്ഛനും തമ്മിൽ ചെസ്സ് കളിക്കുന്നത് കണ്ടാണ് ആരാധ്യക്കും ചെസ്സ് കളിയോട് ഇഷ്ടം തോന്നി തുടങ്ങിയത്.
Nov.2023 നവകേരള സദസ്സ് ജില്ലാതല ചെസ്സ് മത്സരത്തിൽ ഏറ്റവും ചെറിയ കുട്ടിക്കുള്ള ട്രോഫി കണ്ണൂർ ജില്ലാ കലക്ടറിൽ നിന്നും ഏറ്റുവാങ്ങിയായിരുന്നു ആരാധ്യയുടെ ചെസ്സ് കളിയുടെ തുടക്കം
.jpg)





Post a Comment