മട്ടന്നൂർ നെല്ലൂന്നിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇറച്ചി കോഴി കയറ്റി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ന് പുലർച്ചെ നെല്ലൂന്നി അരയാൽ സ്റ്റോപ്പിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. നെല്ലൂന്നി പെരുമയുടെ സംഘാടക സമിതി ഓഫീസും അപകടത്തിൽ തകർന്നു.
Post a Comment