കേരളം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്; പ്രചാരണം നയിക്കാൻ രാഹുലും പ്രിയങ്കയും


തിരുവനന്തപുരം: കേരളം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഹൈക്കമാന്റിന്റെ മേല്‍നോട്ടത്തിലായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനാണ് തീരുമാനം. ദേശീയ നേതൃനിര കേരളത്തില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്നാണ് വിവരം. പ്രിയങ്കയ്ക്കും രാഹുലിനും പുറമെ ദേശീയ തലത്തിലെ യുവനിരയെ ഉള്‍പ്പെടെ കേരളത്തില്‍ പ്രചാരണത്തിന് അണി നിരത്തുമെന്നും സൂചനയുണ്ട്. ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലാവും പ്രകടന പത്രിക തയ്യാറാക്കുക.

Post a Comment

Previous Post Next Post

AD01