‘ഞാൻ സ്വർണം കടത്തിയിട്ടുണ്ട്’; ഒടുവിൽ കുറ്റം സമ്മതിച്ച് നടി റന്യ റാവു


സ്വർണക്കടത്ത് കേസിൽ കന്നഡ നടി റന്യ റാവു കുറ്റം സമ്മതിച്ചു. തൻ്റെ ശരീരത്തിൽ ഒളിപ്പിച്ച് 17 സ്വർണ്ണക്കട്ടികൾ കടത്തിയിട്ടുണ്ടെന്ന് പൊലീസിന് നൽകിയ മൊഴിയിൽ നടി സമ്മതിച്ചു. അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങൾ അടക്കം നടി വെളിപ്പെടുത്തുകയും ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “ഞാൻ യൂറോപ്പ്, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളും സന്ദർശിച്ചിട്ടുണ്ട്. വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ഇപ്പോൾ ഞാൻ ക്ഷീണിതയാണ്,”-എന്നായിരുന്നു നടിയുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കെ.എസ്. ഹെഗ്ദേഷിന്റെ മകളാണെന്നും ഭർത്താവ് ജതിൻ ഹുക്കേരി ഒരു ആർക്കിടെക്റ്റാണെന്നും നടി വെളിപ്പെടുത്തി. തനിക്ക് ന്യായമായ വിചാരണ ലഭിക്കുന്നുണ്ടെന്നും യാതൊരു നിർബന്ധത്തിനും വഴങ്ങി മൊഴി നൽകിയിട്ടില്ലെന്നും നടി വെളിപ്പെടുത്തി. കസ്റ്റഡിയിൽ കഴിയുമ്പോൾ ഭക്ഷണം വാഗ്ദാനം ചെയ്തെങ്കിലും വിശക്കാത്തതിനാൽ താൻ അത് നിരസിച്ചുവെന്ന് റാവു പറഞ്ഞു. കള്ളക്കടത്ത് വസ്തുക്കൾ കൈവശം വച്ചതായി സൂചന ലഭിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് കന്നഡ നടിയെ പിടികൂടിയത്. കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി മാർച്ച് 18 വരെ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം റന്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02