ലൈസൻസ് പുതുക്കാൻ കൈക്കൂലി; കണ്ണൂര്‍ തഹസില്‍ദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു

 


കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീല്‍ദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടില്‍വെച്ച്‌ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തഹസില്‍ദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് കെണിയൊരുക്കി. തഹസില്‍ദാരുടെ വീട്ടിലെത്തി പണം നല്‍കിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയില്‍ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02