പയ്യാവൂർ: പൊന്നുംപറമ്പ് നാളികേര ഉത്പാദക സംഘം (സിപിസി) അംഗങ്ങൾ ഏഴിമല നാവിക അക്കാദമിയിലേക്ക് പഠനയാത്ര നടത്തി. നാൽപ്പതോളം കർഷകർ യാത്രയിൽ പങ്കെടുത്തു. അക്കാദമിയിൽ ക്യാപ്റ്റൻ മുരളി കൃഷ്ണ, മുകുന്ദ് നാരായണൻ എന്നിവർ കർഷകർക്ക് ക്ലാസുകൾ നൽകി. ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെയാണ് ഒരു രാജ്യത്തിൻ്റെ സൈനികരും കർഷകരും എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസുകൾ. സൈനിക സ്കൂൾ റിട്ട. അധ്യാപകൻ മാത്യു കളപ്പുരക്കലിൻ്റെ നിർദേശപ്രകാരം സംഘം പ്രസിഡൻ്റ് ജോൺ ലൂക്കോസ് പൗവത്തേൽ, നാരായണൻ ഇടവൻവീട്, ജയപ്രകാശൻ കൊഞ്ഞന്മാർവീട്, ജോർജ് ചിറപ്പുറത്ത്, പവിത്രൻ തൂമ്പുങ്കൽ എന്നിവരാണ് പഠനയാത്രക്ക് നേതൃത്വം നൽകിയത്.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
Post a Comment