സിനിമകൾ സമൂഹത്തിനെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചയാണ് നമുക്ക് ചുറ്റം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ഒരു സിനിമ കാരണം ഒരു ഗ്രാമം ഒന്നടങ്കം നിധി തപ്പി ഇറങ്ങിയവാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ നിറയുന്നത്. വിക്കി കൗശലിനെ നായകനാക്കി ഒരുങ്ങിയ ഛാവ എന്ന ചിത്രം കണ്ടതോടെയാണ് മധ്യപ്രദേശിലെ ബുർഹാൻപൂർ ഗ്രാമവാസികൾ നിധി വേട്ടയ്ക്ക് ഇറങ്ങിയത്.ഛത്രപതി സംഭാജി മഹാരാജാവായി വിക്കി കൗശലും ഔറംഗസേബായി അക്ഷയ് ഖന്നയും അഭിനയിച്ച ചിത്രത്തിൽ മറാത്ത സാമ്രാജ്യത്തിൽ നിന്ന് കൊള്ളയടിച്ച സ്വർണവും സമ്പത്തും മുഗൾ രാജാക്കന്മാർ മധ്യപ്രദേശിലെ ബുർഹാൻപൂരിലെ അസിർഗഡ് കോട്ടയ്ക്ക് സമീപം കുഴിച്ചിട്ടതായാണ് കാണിക്കുന്നത്. ഇത് വിശ്വസിച്ച സിനിമ കണ്ട ഗ്രാമവാസികൾ കോട്ടയ്ക്ക് സമീപം സ്വർണത്തിനായി കുഴിച്ച് നോക്കികൊണ്ടിരിക്കുകയാണ് ഇപ്പോൾ.കോട്ടയ്ക്ക് സമീപത്തെ പാടത്ത് കുഴിച്ചെടുക്കുന്ന മണ്ണുകൾ അരിച്ചും മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചുമാണ് ഗ്രാമവാസികൾ സ്വർണം തപ്പുന്നത്. വെകുന്നേരം 7 മണി മുതൽ പുലർച്ചെ 3 മണി വരെ ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് അസിർഗഡ് കോട്ടയ്ക്ക് സമീപം ഗ്രാമവാസികൾ കുഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്.ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, സിനിമ കണ്ട നിരവധി ഗ്രാമീണരാണ്, കോട്ടയ്ക്ക് സമീപം നിധി കണ്ടെത്തുന്നതിനായി ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് കുഴിക്കാൻ ആരംഭിച്ചത്.വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ അനധികൃത ഖനനത്തിനെതിരെ പൊലീസ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
WE ONE KERALA -NM
Post a Comment