വനിതാ ദിനാചരണവും ഹരിതകർമ സേനാംഗങ്ങൾക്ക് ആദരവും നൽകി


പൊതുജന ഗ്രന്ഥശാല കുറ്റ്യാട്ടൂർ വനിതാവേദി നേതൃത്വത്തിൽ വനിതാ ദിനാചരണവും ഹരിതകർമ സേനാംഗങ്ങൾക്ക് ആദരവും നൽകി.  പഞ്ചായത്ത് അംഗം കെ സത്യഭാമ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അക്ഷയ സുമേഷ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എ പ്രഭാകരൻ മാസ്റ്റർ, അമിഷ പാലേരി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. വനിതാവേദി സെക്രട്ടറി ജൂലി വത്സൻ സ്വാഗതവും ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പത്മജ നന്ദിയും രേഖപ്പെടുത്തി. ഹരിതകർമ സേനാംഗങ്ങളായ ടി രേഷ്മ, ഇ എം ശ്രീജ, കെ പി പ്രദീപ, പി രജിത, കെ സുധാകുമാരി, പത്മശ്രീ പി വി എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.



Post a Comment

أحدث أقدم

AD01

 


AD02