കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും മാർച്ച് ഒന്ന് മുതൽ ഏഴ് വരെ തീയതികളിൽ


കേളകം മൂര്‍ച്ചിലക്കാട്ട് കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും  പ്രതിഷ്ഠാ വാര്‍ഷികവും മാർച്ച് ഒന്ന് മുതൽ ഏഴ് വരെ തീയതികളിൽമഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും  പ്രതിഷ്ഠാ വാര്‍ഷികവും മാർച്ച് ഒന്ന് മുതൽ ഏഴ് വരെ തീയതികളിൽ  നടക്കുമെന്ന് ക്ഷേത്രം മേൽശാന്തി ശർമ്മശാന്തികൾ, ക്ഷേത്രം  ഭാരവാഹികള്‍ളായ റോയി പാലോലിക്കൽ, പി.വി.മനോജ് കുമാർ, പി എസ്.സുജിത്, ഇ.കെ.പ്രസാദ് എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. മാർച്ച് ഒന്നിന് ശനിയാഴ്ച്ച രാവിലെ പത്തരക്ക് നടക്കുന്ന കൊടിയേറ്റോടുകൂടിയാണ് ഉത്സവത്തിന് തുടക്കമാവുന്നത്. തുടര്‍ന്ന് വൈകുന്നേരം  നാലരക്ക്  കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. എട്ട് മണി മുതൽ മൂർച്ചിലക്കാട്ട് കലാക്ഷേത്രയുടെ കലാസന്ധ്യ. രണ്ടിന്ന്  ഞായറാഴ്ച്ച നിത്യ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വൈകുന്നേരം ഏഴ്മണിക്ക് എസ്.എൻ.വനിതാ സമ്മേളനം, രാത്രി 9 ന് എസ്.എൻ.വനിതാ സംഘത്തിൻ്റെ വിവിധ കലാപരിപാടികൾ, ഡാൻസ് പ്രോഗ്രാം നടക്കും. മാർച്ച് മൂന്നിന് വൈകിട്ട് എട്ട് മണിന് സാംസ്കാരിക സൗഹൃദ സമ്മേളനം, മാർച്ച് നാലിന് ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ ആയിരങ്ങൾ അണിനിരക്കുന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര നടക്കും. അഞ്ചിന്  ബുധനാഴ്ച്ച രാത്രി 7 മണി മുതൽ പുല്ലാങ്കുഴൽ ഫ്യൂഷൻ നൈറ്റ് രാത്രി എട്ടിന് ശ്രീ മഹാഭാരതം നാടകം. ആറാംതീയതി രാത്രി എട്ട് മണിക്ക് പള്ളിവേട്ടയും, പ്രതിഷ്ട വാർഷികവും നടക്കും. മാർച്ച് ഏഴിന് രാത്രി പത്തരക്ക്   വലിയ   ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും. 14ന് പൊങ്കാല മഹോൽസവം നടക്കും.



Post a Comment

Previous Post Next Post

AD01

 


AD02