മാരക മയക്ക് മരുന്നായ എം ഡി.എം. എ യുമായി ഡോക്ടർ പിടിയിൽ

 *01-03-2025*




.


🅵︎🆁︎🅴︎🅴︎ 🆃︎🅸︎🅼︎🅴︎ 🅽︎🅴︎🆆︎🆂︎




 ഓമശ്ശേരി : .മാരക ലഹരി മരുന്നായ 15 ഗ്രാം എം .ഡി. എം .എ യുമായി ഡെൻ്റൽ ഡോക്ടറെ കോഴിക്കോട് റൂറൽ എസ് .പി. കെ .ഇ. ബൈജു ഐ പി എസ് -ൻ്റെ കീഴിലുള്ള സംഘം പിടികൂടി.പാലക്കാട്, കരിമ്പ,, കളിയോട് ,,കണ്ണൻ കുളങ്ങര വിഷ്ണുരാജ് (29) നെയാണ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെഇയാൾ ഇപ്പൊൾ താമസിക്കുന്ന ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നും പിടികൂടുന്നത്. കരുവം പൊയിൽ എന്ന സ്ഥലത്ത് "ഇനായത്ത് ദാന്താശുപത്രി" എന്ന ഡെൻ്റൽ ക്ലിനിക് നടത്തുകയാണ്. 2016 മുതൽ മണാശേരിയുള്ള മെഡിക്കൽ കോളജിൽ പഠിച്ചു ഡെൻ്റൽ ബിരുദം നേടിയ ശേഷം ഇയാൾ ക്ലിനിക് നടത്തി വരുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് എത്തിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും ഇയാൾ ലഹരിമരുന്ന് എത്തിക്കാറുണ്ട്. കോഴിക്കോട് ടൗൺ,എൻ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വിൽപന. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരിശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ട് മാസമായി സ്പെഷ്യൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ ഏല്ലാ വിധ ലഹരിമരുന്ന്കളും ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു. പിടികൂടി എം. ഡി.എം.എ ക്ക് അൻപതിനായിരം രൂപ വരും. നാർക്കോട്ടിക് സെൽ ഡി.വൈ. എസ്.പി പ്രകാശൻ പടന്നയിൽ,,താമരശ്ശേരി ഡി.വൈ. എസ് .പി സുശീർ.കെ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷ്, എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു,, പി.ബിജു. സീനിയർ സി.പി.ഓ മാരായ എൻ. എം.ജയരാജൻ , പി.പി ജിനീഷ്,,കൊടുവള്ളി എസ്.ഐ അനൂപ്, സീനിയർ സി പി ഓ മാരായ. രതീഷ്. എ.കെ., സിൻജിത്.കെ,,ബബീഷ്. കെ.കെ,, സന്ദീപ്. എൻ,,നവാസ്.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02