ഇതാണോ ജർമ്മൻ ടെക്നോളജീ?


ഉളിക്കൽ: ഇതണോ ജർമ്മൻ ടെക്നോളജി എന്ന് നാട്ടുകാർ ചോദിക്കുന്നതിൽ ഒരു ആചര്യവുമില്ല. ഉളിക്കൽ - വയത്തൂർ -വെങ്ങലോട് റോഡ് ടാറിങ്ങ് കഴിഞ്ഞട്ട് രണ്ട് മാസം പോലും ആയില്ല അപ്പോഴേക്കും കഴിഞ്ഞ ദിവസം ഒരു വാഹനം ബ്രെയ്ക്ക് പിടിച്ചതെ ഓർമ്മയുള്ളു ടാറിങ്ങ് ഇളകി പോയി. പ്രധാനമന്ത്രിയുടെ ഗ്രാമീണ സടക്ക് യോജന പദ്ധിതി പ്രകാരം ഉളിക്കൽ മുതൽ വെങ്ങലോട് വരെ ആറ് കിലോമീറ്റർ നാല് കോടി രൂപ മുടക്കി നിർമ്മാണപ്രവർത്തി നടക്കുന്നത്. ഉളിക്കൽ മുതൽ വയത്തൂർ വരെയാണ് ടാറിങ്ങ് പുർത്തിയായത്. ടാറിങ്ങ് പൂർത്തിയായ ഭാഗത്താണ് വാഹനം ബ്രെയിക്ക് ചവിട്ടിയപ്പോൾ രണ്ട് മാസം പോലും ആകാത്ത ടാറിങ്ങ് ഇളകി പോയതിൽ ജനങ്ങൾ ആശങ്കയിലാണ്. ജർമ്മൻ സങ്കേതിക വിദ്യാ ഉപയോഗിച്ച് ടാറിഗ് നാടത്തിയതെന്ന് കരാറുകാരന്നും ഉദ്യോഗസ്ഥരും ഒരെ സ്വരത്തിൽ പറയുമ്പോഴും ഒറ്റ ബ്രെയിക്കൽ ടാറിങ്ങ് തകർന്നുഎന്നതാണ് സത്യം. ജനങ്ങൾ ചോദിക്കുന്നു ഇതാണോ ജർമ്മൻ ടെക്നോളജി എന്ന്.

Post a Comment

Previous Post Next Post

AD01

 


AD02