രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പരാമർശം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് വിമർശനം. മന്ത്രിമാർക്ക് പ്രതിരോധിക്കാനായില്ലെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്.അതേസമയം രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമെന്ന് സിപിഐഎംസംഘടനാ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം നൽകി.നോക്കുകൂലി പോലുളള തെറ്റായ പ്രവണതകൾ അവസാനിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് സംഘടനാ റിപ്പോർട്ടിലെ നിർദേശം. സ്വാധീനം വർധിപ്പിക്കാൻ സ്ത്രീകളെ ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്. ക്ഷേത്രങ്ങളിലെ വിശ്വാസകാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെയാണ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. മഹിളാ അസോസിയേഷന് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാൻ ആകില്ലെന്നും വിമർശനം.
WE ONE KERALA -NM
Post a Comment