10 കോടി വില വരുന്ന തിമിംഗല ഛർദ്ദിയുമായി കുടകിൽ കണ്ണൂർ സ്വദേശികളടക്കം 10 പേർ അറസ്‌റ്റിൽ



വീരാജ്പേട്ട: തിരുവന്തപുരത്തുനിന്നും കർണ്ണാടകത്തിലേക്കു കടത്തുകയായിരുന്ന പത്ത് കോടി രൂപ വിലമതിക്കുന്ന ആംബർ ഗ്രീസ് (തിമിംഗല ഛർദ്ദി ) കുടക് ജില്ലാ പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ടു മലയാളികളായ 9 പേരെയും ഒരു കർണ്ണാടകസ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ(45), തിരുവനന്തപുരം ബിമാപള്ളിയിലെ എം നവാസ്(54), പെരളശ്ശേരി വടക്കുമ്പാട്ടെ വി കെ ലതീഷ്(53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്(40), വേങ്ങാട് കച്ചിപ്പുറത്ത് ഹീസിൽ ടി പ്രശാന്ത്(52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര(48), കാസർഗോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹീസിൽ ബാലചന്ദ്ര നായിക്(55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്(58), പെരളശ്ശേരി ജ്യോൽസ്ന നിവാസിലെ കെ കെ ജോബിഷ്(33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം ജിജേഷ്(40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈഎസ്പ‌ി പി അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 10 കിലോ 390 ഗ്രാം ആംബർ ഗ്രീസും രണ്ട് നോട്ടെണ്ണൽ മെഷീനുകളും പോലീസ് പിടിച്ചെടുത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02