പാൽ വില ലിറ്ററിന് 10 രൂപയെങ്കിലും കൂട്ടണം-മിൽമ




കൊച്ചി: ഉത്പാദന ചെലവും കൂലി വധനവും കണക്കിലെടുത്ത് പാൽ വില കാലോചിതമായി വർധിപ്പിക്കണമെന്ന് മിൽമ ഫെഡറേഷനോട് ആവശ്യപ്പെടാൻ മിൽമ എറണാകുളം മേഖല യൂനിയൻ ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൂടിയ ഭരണ സമിതി തീരുമാനം ഫെഡറേഷന് സമർപ്പിച്ചെന്നും ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു കർഷകരെ മേഖലയിൽ പിടിച്ചു നിർത്തുന്നതിന് പാൽ വില ലിറ്ററിന് 10 രൂപയെങ്കിലും അടിയന്തിരമായ വർധന ഉടൻ നടപ്പാക്കണം. അതോടൊപ്പം ക്ഷീര കർഷക മേഖലക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത‌്‌ കർഷകരെ സഹായിക്കണമെന്നും ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ക്ഷീര കർഷകർക്ക് ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ചെറുകിട നാമമാത്ര കർഷകരും ഫാം നടത്തുന്നവരും ഉൾപ്പെടെയുള്ളവർക്ഷീരോത്പാദക രംഗത്ത് നിന്നും പിൻമാറുകയാണ്. അതിനാൽ പാൽ വില വർധനവ് നടപ്പാക്കണം. അതിന് മിൽമ ഫെഡറേഷനിൽ സമ്മർദം ചെലുത്തുമെന്നും ചെയർമാൻ പറഞ്ഞു. പാൽ ഉല്‌പാദനം സംസ്ഥാനത്ത് അനുദിനം കുറഞ്ഞു വരുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കർഷക മേഖലസാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ആഭ്യന്തര ഉപഭോഗം നിറവേറ്റാൻ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. ക്ഷീര കർഷകർ നേരിടുന്ന മറ്റ് വിഷയങ്ങളിലും സർക്കാരിൻറെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെങ്കിൽ ഈ മേഖല വലിയ തകർച്ചയെ നേരിടുമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02