ഇമാക് ' സൈലന്റ് ഹീറോസ് അവാർഡുകൾ - 2025 വിതരണം ചെയ്തു




കൊല്ലം 12-04-2025: കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മാനേജർമാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം അഷ്ടമുടി ലീല റാവിസിൽ നടന്ന ചടങ്ങിന്റെ ഉത്ഘാടനം കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ നിർവഹിച്ചു. എം.നൗഷാദ് എംഎൽഎ പരിപാടിയുടെ ഭാഗമായിരുന്നു. ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ബി. രവി പിള്ളയ്ക്കായിരുന്നു ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്. രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയായി ഇവൻ മാനേജ്മെൻറ് ഇൻഡസ്ട്രി വളർന്നു എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.പി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു വാർഷിക ചടങ്ങിൽ ബി2ബി എക്സ്പോ, പാനൽ ചർച്ചകൾ, വിനോദ പരിപാടികൾ എന്നിവ നടന്നു. 5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി ഇരുന്നൂറ്റിമുപ്പതോളം അവാർഡുകൾ സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഫോർ ഇവന്റസ്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്‌സ്, മൈസ് എന്നിവയെക്കുറിച്ചുള്ള നോളജ് സെഷനുകൾ, കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എംഎൽഎ നോളജ് സെഷനിൽ പങ്കെടുത്തു.കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

 WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02