ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് 25 വീട് സംഭാവന പറഞ്ഞ ഡി വൈ എഫ് ഐ 100 വീടിന്റെ പണം സര്‍ക്കാരിന് നല്‍കി മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞ 100 വീട് ഇപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു. രണ്ടാം എൽ ഡി എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ എല്‍ ഡി എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രിയും മറ്റും വിറ്റ് മാതൃകാപരമായാണ് ഡി വൈ എഫ് ഐ സഹായിച്ചത്. പ്രധാനമന്ത്രി വന്ന് പോയിട്ട് 9 മാസമായി. ഇതുവരെ ചില്ലിക്കാശ് നമുക്ക് തന്നില്ല. ആന്ധ്ര, തമിഴ്‌നാട്, സിക്കിo നാടുകള്‍ക്ക് സഹായം നല്‍കി. 165 ഭൂരഹിതര്‍ക്ക് പട്ടിക വര്‍ഗ വകുപ്പ് 9.40 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ മാതൃകാപരമായ ഇടപ്പെടലായി ഇതിനെ കാണണം. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിജീവിക്കാനുള്ള നിര്‍മാണം നടത്തുന്നു. തുരങ്ക പാതയടക്കം ഇത് മുന്നില്‍ കണ്ടാണ്. എങ്ങനെ ഒരു നാടിന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന് മറ്റ് രാജ്യങ്ങള്‍ക്ക് അതിശയം. അത് ജനങ്ങളുടെ കൂട്ടായ്മയാണ്. ജനങ്ങളുടെ കൂട്ടായ്മയാണ് അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
WE ONE KERALA -NM
Post a Comment