ബീഹാറിൽ ഉദ്ഘാടനം ചെയ്ത് മൂന്നാം ദിവസം മേൽപ്പാലത്തിൽ വിള്ളൽ. മുഖ്യമന്ത്രി നിതീഷ് കുമാർ ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ജെ പി ഗംഗാ പത് പാലത്തിൽ ആണ് വിള്ളൽ സംഭവിച്ചത്. 3,831 കോടി രൂപ ചെലവിൽ നിർമ്മിച്ചതായിരുന്നു പാലം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.ജെ പി സേതു ഗംഗാ പാതയുടെ രണ്ട് പാതകളിലുമാണ് വിള്ളലുകൾ കണ്ടെത്തിയത്. ഉദ്ഘാടനത്തിനു ശേഷം, വാഹന ഗതാഗതം ആരംഭിക്കുകയും ഈ റൂട്ടിൽ വാഹനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും നാട്ടുകാർ പറയുന്നു. ഈ വിള്ളൽ ജെ പി സേതു ഗംഗാ പാതയുടെ രണ്ട് പാതകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റിനും മഴയ്ക്കും ഇടയിലാണ് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തത്.
പട്നയിലെ കങ്കൻ ഘട്ടിൽ നിന്ന് ദിദർഗഞ്ച് വരെ നിർമ്മിച്ച ഈ ഗംഗാ പാത മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 9 നാണ് ഉദ്ഘാടനം നിർവഹിച്ചത് . ബീഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, റോഡ് നിർമ്മാണ മന്ത്രി നിതിൻ നവീൻ, നിയമസഭാ സ്പീക്കർ നന്ദകിഷോർ യാദവ്, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജന പ്രതിനിധികൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും ഇടയിലും പാലം ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രി എത്തിയത് സാങ്കേതിക പരിശോധനകളും സുരക്ഷാ പരിശോധനകളും സമഗ്രമായി നടത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നു. ഇതിനുമുമ്പ്, നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുക, റോഡുകൾ മുങ്ങുക തുടങ്ങിയ റിപ്പോർട്ടുകൾ ബിഹാറിൽ ഉണ്ടായിട്ടുണ്ട്
.WE ONE KERALA -NM
Post a Comment