50 എംപി ടെലിഫോട്ടോ കാമറ, വമ്പൻ ബാറ്ററിയും ഒപ്പം ചാർജറും…; കിടിലൻ ഫീച്ചറുകളുമായി സിഎംഎഫ് ഫോൺ 2 പ്രോ, വില ഇത്ര മാത്രം


ഇരുപതിനായിരം രൂപയിൽ താഴെയുള്ള ഫോണുകളിൽ ക്‌ളീൻ യു ഐ, മികച്ച കാമറ, വ്യത്യസ്തമായ ഡിസൈൻ ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഫോണായിരുന്നു സിഎംഎഫ് ഫോൺ 1. ഇപ്പോഴിതാ ഫോൺ വണ്ണിന് ഒരു അനുജനുമായി എത്തിയിരിക്കുകയാണ് കമ്പനി. അനുജനാണെങ്കിലും പ്രത്യേകതകളുടെ കാര്യത്തിൽ ആള് പ്രോയാണ്.

സിഎംഎഫ് ഫോൺ 2 പ്രോ എന്നാണ് ഇവന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ മെയ് 5 മുതൽ വില്പനയാരംഭിക്കും. കുറഞ്ഞ വിലയിൽ ടെലിഫോട്ടോ ലെൻസടക്കം കിടിലൻ ഫീച്ചേഴ്‌സുമായാണ് ഫോണെത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് സിഎംഎഫ് ഫോൺ 1 ന് ഉണ്ടായിരുന്നത്. 2.5 ghz ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോയാണ് സിഎംഎഫ് ഫോൺ 2 പ്രോയ്ക്ക് കരുത്ത് പകരുന്നത്. 120Hz റീഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർഹൗസ്. ഫോൺ വണ്ണിൽ നിന്നും വ്യത്യസ്തമായി ബോക്സിനുള്ളിൽ തന്നെ ചാർജറും നൽകുന്നുണ്ട്.

ഈ സെഗ്മന്‍റിലെ ഏറ്റവും കിടിലൻ കാമറയാണ് ഫോണിൽ നിങ്ങളെ കാത്തിരിക്കുന്നത്. 50 എംപി മെയിൻ കാമറക്കൊപ്പം 50 ടെലിഫോട്ടോ, 8 എംപി വൈഡ് ആംഗിൾ ലെൻസുമുള്ള ട്രിപ്പിൾ കാമറ സെറ്റപ്പാണ് പിൻഭാഗത്ത് ഒരുക്കിയിരിക്കുന്നത്. മുന്നിൽ 16 എംപി സെൽഫി ഷൂട്ടറുമുണ്ട്. എൻ എഫ് സി, എസ്സെൻഷ്യൽ സ്പേസ് അടക്കം നിരവധി മറ്റു പ്രത്യേകതകളുമുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 18,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 20,999 രൂപയുമാണ് വില വരുന്നത്. കറുപ്പ്, വെള്ള, ഇളം പച്ച, ഓറഞ്ച് നിറങ്ങളിലാണ് ഫോൺ വരുന്നത്.



Post a Comment

أحدث أقدم

AD01

 


AD02