കണ്ണൂർ: പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 10.10 ഓടെയാണ് തീ പടർന്നത്. തീപിടിത്തം അറിഞ്ഞ് വൻ ജനാവലിയാണ് ഇവിടെ എത്തിച്ചേർന്നത്. ഇതിനു സമീപം പെട്രോൾ പമ്പ്, എടിഎം കൗണ്ടർ, കനറാ ബാങ്ക് എന്നിവയുണ്ട്. സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു. സൂപ്പർ മാർക്കറ്റിന് മുകളിലായാണ് കാനറാ ബാങ്ക് പഴയങ്ങാടി ശാഖ പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്ന് പറയുന്നു. പയ്യന്നൂരിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
WE ONE KERALA -NM
إرسال تعليق