മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു: റെയില്‍വേക്ക് ലാഭം 8,913 കോടി


മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോർ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
WE ONE KERALA -NM 


Post a Comment

Previous Post Next Post

AD01

 


AD02