കെ.എസ്.ആർ.ടി സി ബസിന് ജനകീയ സ്വീകരണം നൽകി


മുണ്ടയാംപറമ്പ്: മുണ്ടയാംപറമ്പ് വഴി അനുവദിച്ച പുതിയ കെഎസ്ആർടിസി ബസ്സിന് ജനകീയ സ്വീകരണം നൽകി. അയ്യൻകുന്ന് പഞ്ചായത്ത് അംഗം  ശ്രീമതി മിനി വിശ്വനാഥൻ സർവീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലകൃഷ്ണൻ പതിയിൽ, പി പി അനിൽകുമാർ, ടി എം വേണുഗോപാൽ എന്നിവർ സംസാരിച്ചു. മുണ്ടയാംപറമ്പ് തറക്കു മീത്തൽ  ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം പ്രമാണിച്ച് ഏപ്രിൽ 26,27,28 തീയതികളിൽ ഇരിട്ടിയിൽ നിന്നും മുണ്ടയാംപറമ്പിലേക്ക് 1 മണിക്കൂർ ഇടവിട്ട് ഷട്ടിൽ സർവീസ് ആയിരിക്കും ഉണ്ടാവുക. തുടർന്ന് മെയ് മാസം മുതൽ റെഗുലർ സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Post a Comment

Previous Post Next Post

AD01