ബംഗളൂരു: മുൻ കർണാടക ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ഭാര്യ തന്നെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിർണായക വിവരമാണ് പുറത്തുവന്നത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ പല്ലവിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം ഭർത്താവ് പീഡിപ്പിക്കുന്നതായി പല്ലവി പൊലീസിനെ അറിയിച്ചിരുന്നു. മൂന്ന് നിലയുള്ള വീട്ടിൽ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടത്. ഭാര്യ പല്ലവി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. വധഭീഷണികൾ നേരിടുന്നതായി ഓംപ്രകാശ് വീട്ടിൽ അറിയിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1981 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്
WE ONE KERALA -NM
إرسال تعليق