ഒമ്പതിലും പത്തിലും വിജയകുമാറിന്റെ പാഠങ്ങൾ .ഒമ്പതിലെയും പത്തിലെയും കുട്ടികൾക്ക് ഇത്തവണ വിജയകുമാർ ബ്ലാത്തൂരിന്റെ പാഠങ്ങൾ പഠിക്കാം. എസ്‌സിഇ ആർടി പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിലാ ണ് ശാസ്ത്രകാരനും സിനിമാനിരൂപകനു മായ വിജയകുമാർ ബ്ലാത്തൂരിന്റെ പാഠങ്ങളുള്ളത്. പുതുതായി കണ്ടത്തുന്ന ജീവികൾക്ക് ശാസ്ത്രനാമം നൽകുമ്പോൾ വ്യക്തികളോടുള്ള ആദരവായി അവരുടെ പേര് നൽകാറുണ്ട്. നെല്ലിയാമ്പതി യിൽനിന്നും കണ്ടെത്തിയ വണ്ടിന് "സാന്ദ്രകോട്ടസ് വിജയകുമാറി' എന്ന പേര് നൽകിയത് വിജയകുമാറിനോടുള്ള ആദരസൂചകമായാണ്. ലളിതമായ ഭാഷയിൽ ശാസ്ത്രത്തെ പരിചയപ്പെടുത്തുകയും പ്രാണികളെക്കുറിച്ച് പഠിക്കുകയും പാരിസ്ഥിതിക പ്രത്യേ കതകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിജയകുമാറിന്റെ സംഭാവനകളെ മുൻനിർത്തി യായിരുന്നു ആദരം.
ഒമ്പതാം ക്ലാസ്സിലെ ജീവശാസ്ത്രത്തിൽ ഇതു സംബന്ധിച്ച വിവരിക്കുന്നുണ്ട്. ജീവികളുടെ വർഗീകരണവും അവയുടെ പേരു നൽകലും വിശദീകരിക്കുന്ന ഭാഗത്താണിത്.പത്തിലെ മലയാള പാഠപുസ്‌തകത്തിൽ പഠിക്കുക വിജയകുമാറിന്റെ സിനിമാ സ്വാദനക്കുറിപ്പാണ്. 'സ്വർഗത്തിലെ കുട്ടികൾ' എന്ന പുസ്തകത്തിലെ തേൻ എന്ന അധ്യായമാണ് പാഠഭാഗം. സെമി കപ്ല നോഗ്ലു എന്ന സംവിധായൻ 'ബാൽ'- അഥവാ തേൻ എന്ന സിനിമ പരിചയപ്പെടുത്തുകയാണ് വിജയകുമാർ. ആസ്വാദനക്കുറിപ്പ് എങ്ങനെ എഴുതണമെന്നതിന്റെ മികച്ച മാതൃകയായിട്ടാണ് പാഠഭാഗമായി ഇത് ഉൾപ്പെടുത്തിയത്
WE ONE KERALA -NM
إرسال تعليق