കാസര്‍കോഡ് ബേഡകത്ത് തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

 



കാസര്‍ഗോഡ് ബേഡകത്ത് യുവാവ് കടയ്ക്കുള്ളില്‍ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡകം മണ്ണടുക്കം സ്വദേശി രമിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രില്‍ 8നാണ് തമിഴ്‌നാട് സ്വദേശി രാമാമൃതം രമിതയെ തീ കൊളുത്തിയത്. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. മകന്റെ മുന്നില്‍ വച്ചാണ് രമിതയെ ആക്രമിച്ചത്.പലചരക്ക് കട നടത്തുകയാണ് രമിത. തിന്നര്‍ യുവതിയുടെ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02