ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അധികാരത്തില്‍ സുപ്രിംകോടതി കടന്നുകയറിയെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടന്നുവെന്ന് പറയുന്ന അക്രമങ്ങളില്‍ അന്വേഷണം സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന്റെ അധികാരത്തില്‍ സുപ്രിംകോടതി കടന്നുകയറുകയാണെന്ന് ബിജെപി എംപിമാരായ ദിനേശ് ശര്‍മയും നിഷികാന്ത് ദുബെയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനെ കുറിച്ചാണ് ഇന്നലേ സുപ്രിംകോടതി പരാമര്‍ശിച്ചത്.' കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ എന്തെങ്കിലും നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടോ ?. പാര്‍ലമെന്റിന്റെ അധികാരത്തില്‍ ഞങ്ങള്‍ കടന്നുകയറിയതായി ആരോപിക്കപ്പെടുന്നു''-ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിനോട് കോടതി പറഞ്ഞു. രാജ്യത്തെ നിരവധി മുസ്‌ലിം പള്ളികള്‍ ഹിന്ദു ക്ഷേത്രമാണെന്ന് പറഞ്ഞ് കേസ് കൊടുക്കുന്ന അഭിഭാഷകന്‍ കൂടിയാണ് വിഷ്ണു ശങ്കര്‍ ജെയിന്‍. രാജ്യത്തെ മത, ആഭ്യന്തര യുദ്ധങ്ങള്‍ക്കെല്ലാം കാരണം സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നത്. സഞ്ജീവ് ഖന്ന വിരമിച്ചാല്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് ആയിരിക്കും അടുത്ത ചീഫ് ജസ്റ്റിസ്.
WE ONE KERALA -NM
إرسال تعليق