കോൺഗ്രസ് പാർട്ടിയുടെ വേദികളിൽ ഇനി പേരെഴുതിയ കസേരകൾ നിർബന്ധമാക്കുന്നു. പേരില്ലാത്തവർക്ക് വേദിയിൽ സ്ഥാനമുണ്ടാകില്ലെന്ന് കെപിസിസി കർശന നിർദ്ദേശം നൽകി. താഴെത്തട്ടുമുതൽ കാര്യമായ സ്ഥാനമുള്ള നേതാക്കളുടെ പേര് കസേരകളിൽ പതിക്കണം. പേരില്ലാത്ത കരോൾ ഗാനസംഘത്തെപ്പോലും വേദിയിൽ പരിഗണിക്കില്ലെന്നും കെപിസിസി വ്യക്തമാക്കി. അടുത്തിടെയായി ചില നേതാക്കൾ 'ഫോട്ടോ mania' കാണിക്കുന്നത് പാർട്ടിക്കു നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണ് കെപിസിസിയുടെ ഈ പുതിയ പൊതുപെരുമാറ്റച്ചട്ടം. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങും. പാർട്ടി പരിപാടികളിൽ ക്ഷണിക്കപ്പെട്ടവരുടെ പാർട്ടി സ്ഥാനം പരിഗണിച്ച് കസേരയിൽ പേരെഴുതണം. പേര് രേഖപ്പെടുത്തിയ ആൾ എത്തിയില്ലെങ്കിൽ ആ കസേര ഒഴിഞ്ഞുകിടക്കും. അപ്രതീക്ഷിതമായി പി.സി.സി., എ.ഐ.സി.സി. ഭാരവാഹികൾ, ഡി.സി.സി. പ്രസിഡൻറ് എന്നിവരെപ്പോലുള്ളവർ വേദിയിലെത്തിയാൽ, പരിപാടിയുടെ പ്രാധാന്യം അനുസരിച്ച് അവർക്ക് ഇരിപ്പിടം നൽകാം. എന്നാൽ ഇതിനുള്ള അന്തിമ തീരുമാനം പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിൻ്റെ പ്രസിഡൻ്റിനായിരിക്കും. ചില നേതാക്കൾക്ക് എപ്പോഴും പ്രധാന നേതാക്കളുടെ പിന്നിൽ നിന്ന് മാധ്യമങ്ങളിൽ മുഖം കാണിക്കാനും താനൊരു നേതാവാണെന്ന് വരുത്തിത്തീർക്കാനുമുള്ള പ്രവണതയുണ്ട്. ഇതിന് തടയിടാനുള്ള നിർദ്ദേശങ്ങളും പെരുമാറ്റച്ചട്ടത്തിലുണ്ട്. വാർഡ് പ്രസിഡൻറ് മുതൽ ബ്ലോക്ക് പ്രസിഡൻറ് വരെയുള്ളവർക്കുള്ള പൊതുമാർഗരേഖ കെപിസിസി നേരത്തെ നൽകിയിരുന്നു. അതേസമയം, കോഴിക്കോട് ഡി.സി.സി. ഓഫീസിലേക്ക് ഒരു വിഭാഗം ആളുകൾ തള്ളികയറിയ സംഭവം അപമാനകരമാണെന്ന് കോൺഗ്രസ് മുഖപത്രം വിമർശിച്ചു. സംഘാടനാ മികവ് എന്നത് പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാത്രമല്ല, അത് കുഴപ്പങ്ങളില്ലാതെ അവസാനിപ്പിക്കുന്നതിലും കാണിക്കണം. വാർത്തകളിൽ ഏതുവിധേനയും പേരും ചിത്രവും വരണമെന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
WE ONE KERALA -NM
إرسال تعليق