പിടികൂടിയത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം ,ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം



താമരശ്ശേരി: പ്രതികളിൽ നിന്നും പിടികൂടിയത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. താമരശ്ശേരിയിൽ എട്ടു മാസമായി ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം അനുവദിച്ചു കോടതി. വടകര തച്ചംപൊയിൽ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പൻ പൊയിൽ സ്വദേശി തെക്കെപുരയിൽ സനീഷ് കുമാറിനുമാണ് ജാമ്യം നൽകിയത്. 2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്.കൂടെ ചെറിയ അളവിൽ കഞ്ചാവും കണ്ടെത്തിയിരുന്നു. എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് ജയിലിലടച്ചത്. രാസപരിശോധനയിലാണ് പിടിച്ചെടുത്തത് ലഹരിയല്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം.

 WE ONE KERALA -NM 

 




Post a Comment

أحدث أقدم

AD01

 


AD02