തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ്. കെ യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ബസ് വെയ്റ്റി൦ഗ് ഷെൽട്ടറിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാവകാശമുള്ള 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യ൦ കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ രാജീവ൯ പച്ചക്കൂട്ടത്തിൽ, മനോഹര൯. പി. പി സിവിൽ എക്സൈസ് ഓഫീസർ കലേഷ്. എ൦, വനിത സിവിൽ എക്സൈസ് ഓഫീസ൪ രമ്യ. പി എന്നിവരും ഉണ്ടായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ഊ൪ജ്ജിതമാക്കി.
WE ONE KERALA -NM
إرسال تعليق