ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം കെപിപിഎച്ച്എ





പാലക്കാട് :സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികളുടെ ചുമതലയിൽ നിന്നും പ്രധാനാധ്യാപകരെ ഒഴിവാക്കി ഇവ മറ്റേതെങ്കിലും ഏജൻസിയെ ഏല്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ)  59-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകർ ഏറെ സമയം ഈ പദ്ധതികൾക്കായി വിനിയോഗിക്കേണ്ടിവരുന്നു. കുട്ടികളുടെ എണ്ണം മാനദണ്ഡമാക്കാതെ എല്ലാ പ്രധാനാധ്യാപകരേയും ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കുക, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രശ്നങ്ങൾക്ക് സത്വര പരിഹാരമുണ്ടാക്കുക, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകാരം നൽകുന്ന എയിഡഡ് സ്കൂൾ അധ്യാപക നിയമനങ്ങളുടെ ജില്ലാതല പരിശോധന (ഡിഡിഇ ഓഡിറ്റ് ) വേഗത്തിലാക്കുക, സ്കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തിന് അംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കെപിപിഎച്ച്എ പ്രതിനിധിയെ ക്യു.ഐ.പി.യിൽ ഉൾപ്പെടുത്തുക,

മെഡിസെപ് പദ്ധതിയിൽ റീ ഇംബേഴ്സ്മെൻ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഭാരവാഹികൾ :

പി.കൃഷ്ണപ്രസാദ് (പ്രസിഡൻ്റ് )

പി.എസ്.ശിവശ്രീ, 

അജി സ്കറിയ, എം.സൈതലവി

(വൈസ് പ്രസിഡൻ്റ്)

ജി.സുനിൽകുമാർ

(ജനറൽ സെക്രട്ടറി)

എം.ഐ.അജികുമാർ

(ജോയിൻ്റ് സെക്രട്ടറി)

ജോസ് രാഗാദ്രി, 

കെ.ജി.അനിൽകുമാർ,

കെ.കെ.മനോജൻ

(അസിസ്റ്റൻ്റ് സെക്രട്ടറി)

സി.എഫ്.റോബിൻ

(ട്രഷറർ)

വനിതാഫോറം:

എ.എസ്. സുമകുമാരി (ചെയർപേഴ്സൺ)

ഷാൻ്റി സനൽ

(വൈസ് ചെയർപേഴ്സൺ),

ബിന്ദു കൃഷ്ണൻ

(കൺ

വീനർ),

കെ.നസീമ

(ജോയിൻ്റ് കൺവീനർ)

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02