ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗാലിപുരയിൽ തകർന്ന കെട്ടിടത്തിൽ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇവരിൽ നിന്ന് 42 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുഹമ്മദ് ആവേഷ്, സകാഉല്ല ശരീഫ്, സയ്യിദ് സർദാർ, മുഹമ്മദ് മിനാജ്, മുബാറക്, അയൂബ് ഖാൻ, സയ്യിദ് റുമാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ചാമരാജനഗർ ടൗൺ പൊലീസ് കേസെടുത്തു.
Post a Comment