കോഴിക്കോട് രൂപത ഇനി അതിരൂപത, പ്രഖ്യാപനവുമായി വത്തിക്കാൻ; ഡോ. വർഗീസ് ചക്കാലക്കൽ ഇനി ആർച്ച് ബിഷപ്പ്




 കോഴിക്കോട് : കോഴിക്കോട് രൂപത ഇനി അതിരൂപത. നിർണായക പ്രഖ്യാപനവുമായി വത്തിക്കാൻ. മലബാർ മേഖലയിലെ ആദ്യത്തെ ലത്തീൻ അതിരൂപതയാണിത്. ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി ഉയർത്തി. കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ സുൽത്താൻപേട്ട്, കണ്ണൂർ രൂപതകളുണ്ട്. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. മാർ ജോസഫ് പാംപ്ലാനിയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. ഇതോടെ ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയായി കോഴിക്കോട്. തിരുവനന്തപുരം, വരാപ്പുഴ എന്നിവയാണ് മറ്റ് അതിരൂപതകൾ. 2012ലാണ് ഡോ. വർഗീസ് ചക്കാലയ്ക്കൽ രൂപതാ അദ്ധ്യക്ഷനായത്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02