കോഴിക്കോട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

 

കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. 12.5 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ മെഡിക്കല്‍ കോളജ് പൊലീസും ഡന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. പൊക്കുന്ന് സ്വദേശി അരുണ്‍ കുമാര്‍, കുതിരവട്ടം സ്വദേശി റിജുല്‍ എന്നിവരാണ് പിടിയിലായത്.അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 149 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.17 ഗ്രാം), കഞ്ചാവ് (533 ഗ്രാം), കഞ്ചാവ് ബീഡി (100 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.



Post a Comment

أحدث أقدم

AD01

 


AD02