ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയ നിർമാർജനം ലക്ഷ്യം; എൻപ്രൗഡ് പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

 

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയ നിർമ്മാർജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് പദ്ധതിക്ക് കോഴിക്കോട് ഉള്ള്യേരിയിൽ തുടക്കമായി. കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ തദ്ദേശ സ്ഥാപനമാണ് ഉള്ള്യേരി. ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കും.

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ എൻപ്രൗഡ് പദ്ധതി ആരംഭിച്ചത്. ഉപയോഗം കഴിഞ്ഞ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിക്കുന്നതും പ്രകൃതിയുടെയും മനുഷ്യന്‍റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടാണ് സർക്കാർ എൻപ്രൗഡ് പദ്ധതിക്ക് രൂപം നൽകിയത്.

സംസ്ഥാനത്ത് കോഴിക്കോട് കോർപ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ആണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഉള്ളിയേരി പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത നിർവഹിച്ചു. ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിക്കുന്നത്. സമഗ്രമായ പൈലറ്റ് സ്റ്റഡിക്ക് ശേഷം കേരളത്തിൽ മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നതിൽ ഹരിത കർമ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തും. മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിൽ പ്രത്യേക ശേഖരണ സംവിധാനവും ഒരുക്കും.

Post a Comment

أحدث أقدم

AD01

 


AD02