കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത മഴ. വലിയ നാശ നഷ്‍ടങ്ങൾ



കണ്ണൂർ : കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത മഴ.ജില്ലയിൽ വീടിനുമുകളിൽ മരം കടപുഴകി വീണ് പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.കനത്ത കാറ്റ് ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കണ്ണൂർ നഗരത്തിലും കനത്ത മഴ ലഭിച്ചു.വയനാട്ടിലും ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി.  വലിയ തോതിൽ കൃഷിനാശമുണ്ടായെന്നും റിപ്പോർട്ടുണ്ട്.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02