കണ്ണൂർ സ്വദേശിയായ യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 



കണ്ണൂർ: കണ്ണൂർ സ്വദേശിയായ യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01