യജമാനൻ അതിക്രൂരമായി വെട്ടിയ വളർത്തുനായ ചത്തു. ഇടുക്കി തൊടുപുഴയിൽ ആണ് സംഭവം. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് വളർത്തുനായയെ വെട്ടിക്കൊന്നത്. രണ്ട് ദിവസം മുമ്പ് വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിയത്.തുടർന്ന് ഇയാൾ നായയെ തെരുവിൽ ഉപേക്ഷിച്ചു. പിന്നീട് പരിക്കേറ്റ നായയെ അനിമൽ റെസ്ക്യൂ ടീമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും നായ ചത്തു. നായയുടെ ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.
WE ONE KERALA -NM
إرسال تعليق