വയനാട് കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യാണ് മരിച്ചത്. ഭർത്താവ് ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പറയന്നു. വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. ലിഷയുടെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ജിൻസണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
WE ONE KERALA -NM
Post a Comment