തൃശൂരിൽ വിറ്റത് പാൻപരാഗ് ഐസ്ക്രീം


തൃശൂരിൽ ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളാണ് പാൻമസാല കലർത്തിയ ഐസ്ക്രീമുകൾ വിൽപ്പന നടത്തുന്നത്. സൈക്കിളിൽ കൊണ്ടുനടന്നാണ് കച്ചവടം. മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയിട്ടുള്ളതായി തെളിഞ്ഞത്. ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൻറെ അഞ്ചാം വാർഡിലെ അന്നകരയിൽ ഹോട്ടൽ, ലഘുഭക്ഷണശാലകൾ എന്നിവടങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇതര സംസ്ഥാനക്കാരായ ഐസ്ക്രീം വിൽപനകാരനെയും പരിശോധിച്ചത്.

Post a Comment

أحدث أقدم

AD01