സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,560 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 8,945 രൂപയിലുമെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 840 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 71360 രൂപയിലെത്തിയിരുന്നു. എന്നാൽ റെക്കോർഡുകൾ പിന്തള്ളിക്കൊണ്ട് ഇന്ന് വീണ്ടും വില വർധിച്ചു.





0 تعليقات