RCBക്കെതിരെ പഞ്ചാബിന് ബാറ്റിംഗ് തകർച്ച, 10 ഓവറിനിടെ ആദ്യ 4 വിക്കറ്റ് നഷ്ടം


ഐപിഎല്ലില്‍ RCBക്കെതിരെ പഞ്ചാബിന് ബാറ്റിംഗ് തകർച്ച, ആദ്യ 4 വിക്കറ്റ് നഷ്ടം. നിലവിൽ 11 ഓവറിൽ 84/4 എന്ന നിലയിലാണ് പഞ്ചാബ്. ആർസിബിക്ക് വേണ്ടി കൃണാൽ പാണ്ട്യ രണ്ടു വിക്കറ്റുകൾ നേടി. റൊമാരിയോ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും നേടി. ജോഷ് ഇൻഗ്ലീസ്(10) , ശശാങ്ക് സിങ് (5) മാണ് ക്രീസിൽ. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങുന്നത്. ലിയാം ലിവിംഗ്‌സ്റ്റണുകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ റാസിക് സലാം, മനോജ് ഭണ്ഡാകെ, ജേക്കബ് ബേഥല്‍, സ്വപ്നില്‍ സിംഗ് എന്നിവരാണ് ആര്‍സിബിയുടെ ഇംപാക്ട് താരങ്ങള്‍. പഞ്ചാബ് ഹര്‍പ്രീത് ബ്രാര്‍, വിജയകുമാര്‍ വൈശാഖ്, സൂര്യാന്‍ശ് ഷെഡ്ജെ, ഗ്ലെന്‍ മാക്സ്‌വെല്‍, പ്രവീണ്‍ ദുബെ എന്നിവരെയാണ് ഇംപാക്ട് താരങ്ങളാക്കിയത്. പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (സി), ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്‌ലി, രജത് പതിദാർ(സി), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ

Post a Comment

Previous Post Next Post

AD01

 


AD02