റോഡിലുണ്ടായിരുന്ന പോത്തിന് വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്


ഇരിട്ടി: റോഡിലുണ്ടായിരുന്ന പോത്തിന് വാഹനമിടിച്ച് പരിക്കളം സ്വദേശി മനീഷ്, ജോസഫ് എന്നിവരാണ് ഇരിട്ടി സ്വകാര്യാശുപത്രിയിൽ ചികിൽസ തേടിയത്. ഇന്ന് പുലർച്ചെ ഉളിയിൽ ടൗണിൽ വച്ചാണ് അപകടം. തലശ്ശേരിയിൽ നിന്നും പരിക്കളത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. കനത്ത മഴയിൽ സമീപത്തെ പറമ്പിൽ നിന്നുമാണ് പോത്ത് റോഡിലെത്തിയതെന്ന് പറയുന്നു. പോത്ത് അപടക സ്ഥലത്ത് വെച്ച് ചത്തു.



Post a Comment

أحدث أقدم

AD01