30വർഷത്തെ അധ്യാപിക ജീവിതത്തിന് വിരാമം; വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.സി.റോസടീച്ചർ ഇന്ന് വിരമിക്കുന്നു


ഇരിട്ടി: വിദ്യഭ്യാസ രംഗത്ത് വിവിധ മേഖലകളിലായി വൈ വിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ അക്കാദമിക രംഗത്ത് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ വെളിമാനം സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.സി.റോസടീച്ചർ 30 വർഷക്കാലത്തെ തൻ്റെ അധ്യാപിക ജീവിതത്തിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നു. 1995ലാണ് ഡോ.എം.സി റോസ ടീച്ചറുടെ അധ്യാപിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 95മുതൽ 2000വരെ മഹാത്മാഗാന്ധി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മേപ്പയൂർ സലഫി ബി എഡ് കോളജ്, കണ്ണൂർ യൂണിേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എന്നീ  സ്ഥാപനങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചു. 2000 മുതൽ 2006 വരെ വരെ വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ റിസർച്ച്ഗൈഡ്, ബോർഡ് ഓഫ് സ്റ്റഡിസ്  അംഗം, ഫാക്കൽറ്റിമെമ്പർ, എന്നീ ചുമതലകളും  ഏറ്റെടുത്ത്  പ്രവർത്തിച്ചിട്ടുണ്ട്. 2022 മുതൽ കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, വെളിമാനം   സെൻറ് സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂൾ  പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അക്കാദമിക രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള രാജീവ് ഗാന്ധി ഗോൾഡ് മെഡൽ, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബെസ്റ്റ് ടീച്ചർ അവാർഡ്, തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ അക്കാദമിക്  എക്സലൻസ് അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അധ്യാപിക എന്ന നിലയിലും, വിദ്യാഭ്യാസ രംഗത്തെ മികവുയർത്താനുള്ള ടീച്ചറുടെ സംഘാടക മികവും ഔദ്യോഗിക രംഗത്ത് ഏറെ പ്രശംസ നേടിയിരുന്നു. നല്ലൊരു പരിസ്ഥിതി പ്രവർത്തന രംഗത്തും മികച്ച സൈക്കോളജിസ്റ്റ് എന്ന നിലയിലും ഈ മേഖലകളിൽ ടീച്ചറുടെ പ്രവർത്തനം ഏറെ മാതൃകാപരവും അഭിനനന്ദനാർഹവുമാണ്. കോട്ടയം  പാലയിലെ മാളിയേക്കൽ ചാക്കോ അന്നമ്മ ദമ്പതികളുടെ മകളാണ് റോസ ടീച്ചർ. കുത്തുപറമ്പ് നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പൽ, കീഴൂർ വി യുപി സ്കുളിനു സമീപത്തെ ഡോ. കെ. വി ഔസേപ്പച്ചനാണ് ഭർത്താവ്. കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനി ക്രിസ്റ്റിനാ മരിയ ഔസേപ്പ്, ദേവഗിരി കോളജ് ബിരുദ വിദ്യാർത്ഥിനി ആൻമരിയഔസേപ്പ് എന്നിവർ മക്കളാണ്.



Post a Comment

أحدث أقدم

AD01