കുടുംബശ്രീയിൽ 50 ലക്ഷം അംഗങ്ങള്‍ ലക്ഷ്യം’; നിലവിലെ സമ്പാദ്യം 9,369 കോടിയാണെന്നും മന്ത്രി എം ബി രാജേഷ്



കുടുംബശ്രീയിൽ 50 ലക്ഷം അംഗങ്ങള്‍ ഉണ്ടാകുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാണ് കുടുംബശ്രീ. 9,369 കോടിയാണ് കുടുംബശ്രീയുടെ സമ്പാദ്യം. ഒന്നര ലക്ഷത്തിനടുത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1,912 കോടി രൂപയുടെ വിറ്റുവരവാണ് 2023- 24 സാമ്പത്തിക വര്‍ഷം ഉണ്ടായത്. ഒരു വര്‍ഷം കൊണ്ട് 3,06,862 പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സംസ്ഥാനതല അവാർഡും മന്ത്രി പ്രഖ്യാപിച്ചു. അവാർഡ് വിവരം താഴെ വിശദമായി വായിക്കാം

1) മികച്ച അയൽകൂട്ടം

ഒന്നാം സ്ഥാനം :പൗർണമി അയൽക്കൂട്ടം (സുൽത്താൻ ബത്തേരി സിഡിഎസ്- വയനാട് ജില്ല)

രണ്ടാം സ്ഥാനം :ഭാഗ്യശ്രീ അയൽക്കൂട്ടം (ശ്രീകൃഷ്ണപുരം സിഡിഎസ്, പാലക്കാട് ജില്ല)

മൂന്നാം സ്ഥാനം :അശ്വതി അയൽക്കൂട്ടം (തിരുവാണിയൂർ സിഡിഎസ്-എറണാകുളം ജില്ല)

2) മികച്ച എ ഡി എസ്

ഒന്നാം സ്ഥാനം :തിച്ചൂർ എ.ഡി.എസ് (വരവൂർ സി ഡി എസ്

തൃശൂർ ജില്ല)

രണ്ടാം സ്ഥാനം : പുന്നാംപറമ്പ് എ.ഡി.എസ് (ശ്രീകൃഷ്ണപുരം സി.ഡി.എസ്. പാലക്കാട് ജില്ല).

മൂന്നാം സ്ഥാനം :മാട്ടറ എ ഡി എസ് (ഉളിക്കൽ സിഡിഎസ്-കണ്ണൂർ ജില്ല).

3) മികച്ച ഓക്സിലറി ഗ്രൂപ്പ് : ഒന്നാം സ്ഥാനം

ധ്വനി ഓക്സിലറി ഗ്രൂപ്പ് (സുൽത്താൻ ബത്തേരി സിഡിഎസ് വയനാട് ജില്ല)

രണ്ടാം സ്ഥാനം

പുനർജനി ഓക്സിലറി (പോർക്കുളം സിഡിഎസ് തൃശ്ശൂർ ജില്ല)

മൂന്നാം സ്ഥാനം : വിംങ്സ് ഓഫ് ഫയർ ഓക്സിലറി ഗ്രൂപ്പ്‌ (തിരുവള്ളൂർ സിഡിഎസ്- കോഴിക്കോട് ജില്ല)

മൂന്നാം സ്ഥാനം (2) വൈഭവം ഓക്സിലറി ഗ്രൂപ്പ് (ഹരിപ്പാട് സിഡിഎസ്- ആലപ്പുഴ ജില്ല)

4) മികച്ച ഊരുസമിതി

ഒന്നാം സ്ഥാനം: ദൈവഗുണ്ഡ് / ജെല്ലിപ്പാറ ഊരുസമിതി, (അഗളി പഞ്ചായത്ത് സമിതി, പാലക്കാട് ജില്ല)

രണ്ടാം സ്ഥാനം: സ്ത്രീശക്തി ഊരുസമിതി (തിരുനെല്ലി സിഡിഎസ്, വയനാട് ജില്ല.

5) മികച്ച സംരംഭ ഗ്രൂപ്പ്

ഒന്നാം സ്ഥാനം : സഞ്ജീവനി ന്യൂട്രിമിക്സ്‌ യൂണിറ്റ് (താഴെക്കോട് സിഡിഎസ്. മലപ്പുറം ജില്ല).

രണ്ടാം സ്ഥാനം : ഐശ്വര്യ ശ്രീ അമൃതം ഫുഡ്‌സ് (തിരുമിറ്റക്കോട് സിഡിഎസ്, പാലക്കാട്

മൂന്നാം സ്ഥാനം : നന്മ ഫുഡ് പ്രൊസസിങ് യൂണിറ്റ് (പൊഴുതന സിഡിഎസ്, വയനാട് ജില്ല)

6) മികച്ച സംരംഭക

ഒന്നാം സ്ഥാനം: ശരീഫ, (മലപ്പുറം നഗരസഭ സി ഡി എസ് 2, മലപ്പുറം ജില്ല)

രണ്ടാം സ്ഥാനം: ഏലിയാമ്മ ഫിലിപ്പ് (പനത്തടി സിഡിഎസ്, കാസർഗോഡ്)

മൂന്നാം സ്ഥാനം :സന്ധ്യ ജെ (പുളിമാത്ത് സിഡിഎസ്, തിരുവനന്തപുരം ജില്ല)

7) മികച്ച ഓക്സിലറി സംരംഭം

ഒന്നാം സ്ഥാനം ടീം ഗ്രാമം (പൂതാടി സിഡിഎസ് വയനാട് ജില്ല)

രണ്ടാം സ്ഥാനം :One 18 (വരവൂർ സിഡിഎസ്. തൃശ്ശൂർ ജില്ല)

മൂന്നാം സ്ഥാനം : AG’s ആരണ്യകം ഹോം സ്റ്റേ & (അമരമ്പലം സിഡിഎസ്, മലപ്പുറം ജില്ല)

8) മികച്ച സി ഡി എസ് – സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവഹണം, മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾ

ഒന്നാം സ്ഥാനം

ചെറുവത്തൂർ സി ഡി എസ്, കാസർഗോഡ് ജില്ല

രണ്ടാം സ്ഥാനം

ആര്യനാട് സി ഡി എസ്, തിരുവനന്തപുരം ജില്ല

മൂന്നാം സ്ഥാനം

വരവൂർ സി ഡി എസ്, തൃശൂർ ജില്ല

9) മികച്ച സി ഡി എസ് – സാമൂഹ്യ വികസനം, ജെൻഡർ.

ഒന്നാം സ്ഥാനം

വരവൂർ സി ഡി എസ്, തൃശൂർ ജില്ല

രണ്ടാം സ്ഥാനം

കിനാനൂർ- കരിന്തളം സി ഡി എസ്. കാസർഗോഡ്

മൂന്നാം സ്ഥാനം

കാവിലുംപാറ സി ഡി എസ് കോഴിക്കോട്

10) മികച്ച സി ഡി എസ് – ട്രൈബൽ പ്രവർത്തനം

ഒന്നാം സ്ഥാനം

മറയൂർ, സി ഡി എസ്, ഇടുക്കി

രണ്ടാം സ്ഥാനം

തിരുനെല്ലി, സി ഡി എസ്, വയനാട്

11) മികച്ച സി ഡി എസ് – കാർഷിക മേഖല, മൃഗസംരക്ഷണം

ഒന്നാം സ്ഥാനം

വരവൂർ സിഡിഎസ്, തൃശൂർ

രണ്ടാം സ്ഥാനം

ബേഡഡുക്ക, സിഡിഎസ്, കാസർഗോഡ്


മൂന്നാം സ്ഥാനം

വാളകം സിഡിഎസ്, എറണാകുളം ജില്ല

12) മികച്ച സി ഡി എസ് – കാർഷികേതര ഉപജീവനം

ഒന്നാം സ്ഥാനം

മരിയാപുരം, സി ഡി എസ്, ഇടുക്കി ജില്ല

രണ്ടാം സ്ഥാനം

മുട്ടിൽ, സി ഡി എസ്, വയനാട്

മൂന്നാം സ്ഥാനം

ശാസ്താംകോട്ട സി ഡി എസ്, കൊല്ലം

13) മികച്ച ബഡ്സ് സ്ഥാപനം

ഒന്നാം സ്ഥാനം

പഴശ്ശിരാജ ബഡ്‌സ് സ്കൂൾ- മട്ടന്നൂർ സിഡിഎസ്, കണ്ണൂർ

രണ്ടാം സ്ഥാനം

ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂൾ, തിരുനെല്ലി സിഡിഎസ്, വയനാട്

മൂന്നാം സ്ഥാനം

സ്പെക്ട്രം സ്പെഷ്യൽ സ്കൂൾ, മാറഞ്ചേരി സിഡിഎസ്, മലപ്പുറം

14) മികച്ച ജി ആർ സി

ഒന്നാം സ്ഥാനം

വാഴയൂർ ജി ആർ സി, വാഴയൂർ സി ഡി എസ്, മലപ്പുറം

രണ്ടാം സ്ഥാനം

നന്ദിയോട് ജി ആർ സി, നന്ദിയോട് സി ഡി എസ് തിരുവനന്തപുരം

മൂന്നാം സ്ഥാനം

പള്ളിപ്പുറം ജി ആർ സി, പള്ളിപ്പുറം സിഡിഎസ്, എറണാകുളം

15) മികച്ച സ്നേഹിത

ഒന്നാം സ്ഥാനം

മലപ്പുറം

രണ്ടാം സ്ഥാനം

തൃശ്ശൂർ

മൂന്നാം സ്ഥാനം

തിരുവനന്തപുരം

16) മികച്ച ജില്ലാ മിഷൻ

ഒന്നാം സ്ഥാനം

കൊല്ലം

രണ്ടാം സ്ഥാനം

തൃശ്ശൂർ

മൂന്നാം സ്ഥാനം

എറണാകുളം, വയനാട്

17) മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല

ഒന്നാം സ്ഥാനം

കൊല്ലം

രണ്ടാം സ്ഥാനം

തൃശ്ശൂർ

മൂന്നാം സ്ഥാനം

എറണാകുളം

WE ONE KERALA -NM 





Post a Comment

أحدث أقدم

AD01

 


AD02